Image

ഏണിപ്പടികള്‍ (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

Published on 04 February, 2021
ഏണിപ്പടികള്‍ (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)
ഏണിപ്പടികള്‍ തന്‍ ആദ്യ പലകയില്‍
ഏറെയൊരവേശമോടെ ഞാന്‍ നില്ക്കവെ
കൂടിവന്നോരവര്‍ ചൊല്ലി, ഭയം വേണ്ട,
കൂടെയില്ലേ താങ്ങുവാന്‍ ഞങ്ങളെന്നും!

ഉല്സാിഹമോടെ ഞാന്‍ പടികള്‍ ചവിട്ടി
ഉത്തുംഗ ശൃംഗത്തിലെത്തീടവെ
ഉളവായൊരാത്മസംതൃപ്തിയോടൊപ്പം
ഉള്ളില്‍ നിറഞ്ഞു അഹന്തഭാവം!

ഈവിധം നാളുകളേറെക്കഴിഞ്ഞീല
ജീവിതം മായയതെന്നറിഞ്ഞീടവെ
എന്നും വിവേകമോടെ വസിച്ചീടുവാന്‍,
എന്നന്തരoഗമെന്നോടേവമോതി:
താഴ്ന്ന നിലങ്ങളതത്രെ സുഖപ്രദം,
ഹാ! ഉന്നതം ദുഖമല്ലയോ കുഞ്ഞേ;
ഏറിയൊരുയരങ്ങളില്‍ കാത്തിരിപ്പു
ഏറെയശാന്തി തന്‍ മുള്മുരനകള്‍
കാല്‍ നിനക്കൊന്നു പിഴച്ചുവെന്നാകില്‍
ദാരുണം വീഴ്ചയതായിരിക്കില്ലേ!

പിന്നിട്ടൊരാവഴിയാനിമിഷങ്ങളില്‍
പിന്തിടരിഞ്ഞൊന്നു ഞാന്‍ നോക്കീടവെ
പണ്ടവിടുണ്ടായിരുന്നോര്‍ ജനങ്ങളെ      
കണ്ടില്ല ഞാനവിടെങ്ങുമീ ഭൂവില്‍!!
   
Join WhatsApp News
Sudhir Panikkaveetil 2021-02-05 01:23:27
ധാർമ്മികമായ സന്ദേശങ്ങൾ ( didactic poems ) നൽകുന്ന കവിതകളിലാണ് ഡോക്ടർ പൂമൊട്ടിൽ ശ്രദ്ധ ചെലുത്തുന്നത്. "താഴ്ന്ന നിലങ്ങളത്രെ സുഖപ്രദം, ഹാ ഉന്നതം ദുഃഖമല്ലയോ കുഞ്ഞേ ! ഉയരങ്ങൾ ലക്ഷ്യമാക്കരുതെന്ന ഒരു ദുർവ്യാഖാനം ആരെങ്കിലും ഉന്നയിക്കാം. ഉയരങ്ങളിൽ എത്തുമ്പോൾ മനുഷ്യരിൽ താനേ വികസിക്കുന്ന അഹന്ത എന്ന വികാരം അവനെ വീഴ്ചയിലേക്ക് നയിക്കും അതുകൊണ്ട് ഉയരങ്ങളിലേക്ക് കയറിപോകുമ്പോൾ വിനയം അനിവാര്യമെന്ന് സൂചനയാണ് താഴ്ന്ന നിലങ്ങൾ എന്ന പ്രയോഗം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മുദ്രാവാക്യം പോലെയും, കടങ്കഥപോലെയും, അസംബന്ധമായുംകവിതകൾ നമുക്ക് ചുറ്റും പ്രചരിക്കുമ്പോൾ ഇത്തരം കവിതകൾ സുഖപ്രദമാണ്. വായനക്കാരേ ചിന്തിപ്പിക്കാൻ കഴിയുകയെന്നത് എഴുത്തുകാരന്റെ കഴിവ് തന്നെ. ഡോക്ടർ പൂമൊട്ടിലിനു അഭിനന്ദനങ്ങൾ.
Easow Mathew 2021-02-07 02:55:46
Thank you, Sri Sudhir Panickaveetil for the appreciation and encouraging words about the poem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക