Image

ചന്ദ്രശേഖരന്‍ വധവും ജനവിധിയെ സ്വാധീനിച്ചിട്ടുണ്ടാകും: പന്ന്യന്‍

Published on 15 June, 2012
ചന്ദ്രശേഖരന്‍ വധവും ജനവിധിയെ സ്വാധീനിച്ചിട്ടുണ്ടാകും: പന്ന്യന്‍
കൊല്ലം: നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധവും സ്വാധീനിച്ചിട്ടുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. തെരഞ്ഞടുപ്പില്‍ കാലുമാറ്റമായിരുന്നു പ്രധാന ചര്‍ച്ചാവിഷയമാകേണ്ടിയിരുന്നത്. എന്നാല്‍ ചന്ദ്രശേഖരന്‍ വധം പ്രചാരണായുധമാക്കുന്നതില്‍ യുഡിഎഫ് വിജയിച്ചു എന്നതാണ് സത്യം. എം.എം. മണിയുടെ വിവാദപ്രസംഗവും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം പ്രസ്ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയത്തെ അംഗീകരിക്കുന്നു. യുഡിഎഫിന്റെ വിജയം സംസ്ഥാനത്തെ ജനാഭിപ്രായമാണെന്ന് അവര്‍ തെറ്റിദ്ധരിക്കരുതെന്നും പന്ന്യന്‍ പറഞ്ഞു. അധികാരം നിലനിര്‍ത്തുന്നതിന് ഏതെല്ലാം വളഞ്ഞ വഴികളുണ്േടാ അതെല്ലാം സ്വീകരിച്ച് നേടിയ താത്കാലിക വിജയം മാത്രമാണിത്. ജാതിമത ശക്തികളെ വളര്‍ത്തുന്നതിനേ ഇത്തരം വിജയങ്ങള്‍ ഉപകരിക്കുകയുള്ളൂ. യുഡിഎഫ് ഗവണ്‍മെന്റിന് വലിയ ആയുസില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക