Image

എസ്എടി എറണാകുളം ബെഞ്ചില്‍ കൂടുതല്‍ ജില്ലകള്‍ ഉള്‍പ്പെടുത്തണം

Published on 15 June, 2012
എസ്എടി എറണാകുളം ബെഞ്ചില്‍ കൂടുതല്‍ ജില്ലകള്‍ ഉള്‍പ്പെടുത്തണം
കൊച്ചി: സ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ എറണാകുളം ബെഞ്ചില്‍ കൂടുതല്‍ ജില്ലകള്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം ജില്ലയ്ക്കു പുറമേ ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ കേസുകളും എറണാകുളം ബെഞ്ചില്‍ പരിഗണിക്കാനാണു ജസ്റീസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, പി.എസ്. ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായത്. ട്രൈബ്യൂണല്‍ എറണാകുളം ബെഞ്ചില്‍ വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ മാത്രം ഉള്‍പ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി 25ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും അസൌകര്യമാണെന്നു ചൂണ്ടിക്കാട്ടി ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക