Image

മമതയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം

Published on 15 June, 2012
മമതയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം
കോല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ തൃണമൂല്‍കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ടു പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് ഘടകം പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിനു കത്തയച്ചു. രാഷ്ട്രപതിസ്ഥാനത്തേക്കു പ്രണബ്മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ഇനി പ്രവര്‍ത്തിക്കാനാവില്ലെന്നു കത്തില്‍ പാര്‍ട്ടിഘടകം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അധികാരമേറ്റെടുത്ത നാള്‍ മുതല്‍ മുഖ്യമന്ത്രി മമതയുമായി കോണ്‍ഗ്രസ്ഘടകം അത്ര നല്ല ബന്ധത്തിലല്ല. എങ്കിലും പ്രണബ്മുഖര്‍ജിയുടെ ഇടപെടലില്‍ കോണ്‍ഗ്രസ്നേതാക്കള്‍ സംയമനം പാലിച്ചുവരികയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിക്കുന്ന നിര്‍ണായക കാര്യങ്ങളില്‍ കോണ്‍ഗ്രസുമായി മമത കൂടിയാലോചിക്കാറില്ല. താരതമ്യേന ചെറിയ വകുപ്പുകളാണു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു മമത നല്കിയിരിക്കുന്നത്. ഇതൊക്കെയാണ് സംസ്ഥാനഘടകത്തിന്റെ എതിര്‍പ്പിനു കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക