Image

രാഷ്ട്രപതി സ്ഥാനാര്‍ഥി: വിശദീകരണവുമായി മമത ഫേസ്ബുക്കില്‍

Published on 15 June, 2012
 രാഷ്ട്രപതി സ്ഥാനാര്‍ഥി: വിശദീകരണവുമായി മമത ഫേസ്ബുക്കില്‍
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എ.പി.ജെ. അബ്ദുള്‍കലാമിന്റെ പേര് നിര്‍ദേശിച്ചതിനു വിശദീകരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസിന്റെ തന്ത്രപരമായ മികവില്‍ അടിതെറ്റിയ മമത ഇന്നലെ രാത്രിയാണ് ഫേസ്ബുക്കില്‍ അക്കൌണ്ട് തുടങ്ങിയത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കലാമിനെ തന്നെയാണ് ഇപ്പോഴും താന്‍ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മമതയുടെ ഫേസ്ബുക്കിലെ ആദ്യത്തെ പോസ്റ്. കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തനിക്ക് പിന്തുണയും ഐക്യവുമുണ്ട്. മറ്റു പാര്‍ട്ടികളോടും കലാമിനെ പിന്തുണയ്ക്കാന്‍ താന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. തന്റെ അഭ്യര്‍ഥന മാനിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ജനങ്ങളെ സ്വതന്ത്രമായി സ്വപ്നം കാണാനും മുന്നേറാനും പഠിപ്പിച്ച കലാം രാഷ്ട്രപതിയായി തന്റെ കഴിവ് തെളിച്ചിട്ടുള്ള വ്യക്തിയാണ്. എന്നാല്‍ കോണ്‍ഗ്രസ് യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രണാബ് മുഖര്‍ജി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.- മമത പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക