Image

യൂറോസോണ്‍ പ്രതിസന്ധി ആഗോള വിപണിയെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

Published on 16 June, 2012
യൂറോസോണ്‍ പ്രതിസന്ധി ആഗോള വിപണിയെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: യൂറോസോണ്‍ പ്രതിസന്ധി തുടരുന്നത് ആഗോള വിപണിയെ കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഇത് ദോഷകരമായി ബാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള സാമ്പത്തിക വളര്‍ച്ച പുനപ്പരിശോധിക്കേണ്ട സാഹചര്യമാണിതെന്നും ലോകനേതാക്കള്‍ ഇതേക്കുറിച്ച് ഗൌരവമായി ചിന്തിക്കണമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കവേ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക