Image

തിരുവനന്തപുരം മേയര്‍ക്കെതിരേ ശശി തരൂര്‍

Published on 16 June, 2012
തിരുവനന്തപുരം മേയര്‍ക്കെതിരേ ശശി തരൂര്‍
തിരുവനന്തപുരം: മാലിന്യപ്രശ്നത്തില്‍ തിരുവനന്തപുരം നഗരസഭാ മേയറെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മേയറുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് മാലിന്യപ്രശ്നത്തിന് കാരണമെന്നും നഗരം ചീഞ്ഞുനാറുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മേയര്‍ക്കാണെന്നും ശശി തരൂര്‍ ആരോപിച്ചു.

മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ രാവിലെ യുഡിഎഫ് കൌണ്‍സിലര്‍മാരും ഇടത് അനുകൂല സംഘടനാ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ വിമര്‍ശം. മാലിന്യപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുമായി സഹകരിക്കാന്‍ മേയര്‍ തയാറാകുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരെയാണ് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ വിധിയെഴുതിയത്. എന്നിട്ടും മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു പാഠവും പഠിക്കുന്നില്ലെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക