Image

ചിലരുടെ അവകാശവാദങ്ങള്‍ ദോഷം ചെയ്തു: മുരളീധരന്‍

Published on 16 June, 2012
 ചിലരുടെ അവകാശവാദങ്ങള്‍ ദോഷം ചെയ്തു: മുരളീധരന്‍
കോഴിക്കോട്: ചിലരുടെ അപകടകരമായ അവകാശവാദങ്ങള്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ദോഷം ചെയ്‌തെന്ന് കെ.മുരളീധരന്‍. ഈ അവകാശവാദങ്ങള്‍ മൂലം താമരയ്ക്കും വോട്ട് ചെയ്യാമെന്ന് ജനം കാണിച്ചുതന്നു. അപകടകരമായ ഈ സൂചന ഇനിയെങ്കിലും യു.ഡി.എഫ് നേതൃത്വം തിരിച്ചറിയണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

ഒ.രാജഗോപാല്‍ ഇല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് ലഭിച്ച വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കുമായിരുന്നു. ബി.ജെ.പിയ്ക്ക് കൂടുതല്‍ വോട്ട് ലഭിച്ചതിന്റെ ഗുണം യു.ഡി.എഫിന് ലഭിച്ചെന്ന് മുരളി പറഞ്ഞു.

ശെല്‍വരാജിന് പകരം മറ്റൊരാളായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ഇരുപത്തയ്യായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമായിരുന്നു. ശെല്‍വരാജിന്റെ കാര്യത്തില്‍ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇടതുമുന്നണിയ്ക്ക് അനുകൂലമാകാതിരിക്കാന്‍ വേണ്ടി പിന്നീട് പിന്തുണയ്ക്കുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക