Image

വിശുദ്ധ വാലന്റൈയിനും പ്രണയാര്‍ത്ഥികളും (ജി. പുത്തന്‍കുരിശ് )

ജി. പുത്തന്‍കുരിശ് Published on 12 February, 2021
വിശുദ്ധ വാലന്റൈയിനും പ്രണയാര്‍ത്ഥികളും (ജി. പുത്തന്‍കുരിശ് )
   റോമന്‍ ചക്രവര്‍ത്തിയാല്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികളെ സഹായിക്കുകയും,  അതുപോലെ വിവാഹം നിഷേധിക്കപ്പെട്ടിരുന്ന ഭട•ാരെ വിവാഹം കഴിപ്പിച്ചു കൊടുത്തതിനും റോമിലെ സെയിന്റ വാലന്റൈനെ റോമന്‍ ചക്രവര്‍ത്തി തടവിലാക്കി. ഐതിഹ്യം അനുസരിച്ച് തടവിലായിരുന്ന സെയിന്റ് വാലന്റൈയിന്‍,  അദ്ദേഹത്തിന് ശിക്ഷ വിധിച്ച ന്യായാധിപന്റെ അന്ധയായിരുന്ന മകളുടെ കണ്ണിന്റെ കാഴ്ച തിരികെ ലഭിക്കുവാന്‍ കാരണമായി തീര്‍ന്നു.   സെയിന്റ് വാലന്റൈയിനെ തുക്കിലിടുന്നതിന് മുന്‍പ്,  രാജാവിന്റെ മകള്‍ക്ക് 'നിന്റെ വാലന്റൈയിന്‍' എന്ന ഒരു വിടവാങ്ങള്‍ കത്ത് അദ്ദേഹം നല്‍കുകയുണ്ടായി.  വാലന്റൈയന്‍സ് ഡേയെ പ്രണയവുമായി ബന്ധിച്ചത്,  ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന ജെഫറി ചോസറാണ്. ഇദ്ദേഹം മദ്ധ്യകാലഘട്ടത്തിലെ (പതിനാലാം നൂറ്റാണ്ട്) ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു കവിയും കൂടിയായിരുന്നു. നാടന്‍ പ്രേമത്തിന്റെ ശീലങ്ങള്‍ ഈ കാലഘട്ടത്തിലാണ് പുഷ്പിതമാകുവാന്‍ തുടങ്ങിയത്.  പതിനെട്ടാം നൂറ്റാണ്ടില്‍ ഇത് വളര്‍ന്ന്, കാമുകീകാമുക•ാല്‍ അവരുടെ പരസ്പര പ്രണയത്തിന്റെ പ്രതീകമായി, പൂച്ചെണ്ടുകളും, മധുരപലഹാരങ്ങളും കൂടാതെ, വാലന്റൈയിന്‍ ആശംസാ കാര്‍ഡുകള്‍ കൈമാറുകയും ചെയ്തുപോന്നു.

വാലന്റൈയിന്‍സ് ദിവസത്തെ കുറിച്ച,് വില്ലിയംസ് ഷെയ്കസ്പിയറിന്റെ ഹാംലെറ്റ് നാടകത്തില്‍, വളരെ വ്യസനത്തോടെ, ഒഫീലിയ അനുസ്മരിക്കുന്നുണ്ട്. അതിന്റെ ഏകദേശ ഭാഷാന്തരം ഇങ്ങനെയാണ്, 'നാളെ സെയിന്റ് വാലന്റൈയിന്‍സ് ദിനമാണ്. നിന്റെ വാലന്റൈയിനായിട്ട് നാളെ പ്രഭാതത്തില്‍, സമയത്തിന്,  ജനാലയ്ക്കരുകില്‍ ഞാന്‍ കാണും.  നീ അപ്പോള്‍ എഴുനേറ്റ് വസ്ത്രം ധരിച്ച് നിന്റെ സ്വകാര്യ മുറിയുടെ വാതില്‍ തുറന്ന് നിന്റെ കന്യകയെ അകത്ത് പ്രവേശിപ്പിക്കുക. അവളെ ഒരിക്കലും നീ എങ്ങും പോകാന്‍ അനുവദിക്കരുത്.' എന്നാല്‍ ആധുനിക വാലന്റൈയിന്‍ കവിതയാകട്ടെ, ' റോസാ പുഷ്പം ചുവന്നതും വയലറ്റ് പുഷ്പം നീല നിറമുള്ളതുമാണ്. നീയോ മധുരമുള്ള തേന്‍ കട്ടപോലെയും. നീ എന്റേതും ഞാന്‍ നിന്റേതുമാണ്. നിന്നെ എന്റെ വാലന്റെയിനായിട്ട് ഞാന്‍ എന്നിലേക്കടുപ്പിച്ചു. നിന്നെ നറുക്കിട്ടാണ് ഞാന്‍ എടുത്തത് പക്ഷെ ഭാഗ്യം പറഞ്ഞു അത് നീ തന്നെയാണെന്ന്.' ഇത് ആധുനികം. 
            എന്നാല്‍ ചങ്ങമ്പുഴയായിരുന്നു ഒരു വാലന്റൈയിന്‍ കവിത എഴുതിയിരുന്നതെങ്കില്‍ അതെങ്ങനെയാകാമായിരുന്നുവെന്ന്, അദ്ദേഹത്തിന്റെ ഈ കവിത ഒന്നു വായിച്ചു നോക്കു,
ദൂരത്ത് ദൂരത്ത് കൂരിരുളില്‍
താരകമൊന്നു കിളര്‍ന്നുയര്‍ന്നു
സഞ്ചിതപുണ്യമേ, ഞാനിദമെന്‍
സങ്കേതഭുവിലും വന്നുചേര്‍ന്നു
എന്നിട്ടും കേള്‍പ്പതില്ലോമലേ, നിന്‍
പൊന്നോണീമഞ്ജീരശിഞ്ജിതങ്ങള്‍
കൂരിരുള്‍മാഞ്ഞുമാഞ്ഞംബരാന്തം
കോരിത്തരിച്ചിടാം പുനിലാവില്‍
ഒറ്റയ്ക്ക് നില്ക്കുമീ പൂച്ചെടികള്‍
കെട്ടിപ്പിടിക്കാം തണുത്ത കാറ്റില്‍
ചില്ലത്തളിര്‍ക്കൈ തെരുപ്പിടിച്ച്
സല്ലപിച്ചീടാം തരുനിരകള്‍,
എന്നാലുംമേകാന്തമെന്റെ രംഗം
നിന്നാഗമത്തിന്‍ വിളംബംമൂലം 

അമേരിക്കയില്‍ നൂറ്റി തൊണ്ണൂറ്റിയാറ് മില്ലിയണ്‍ വാലന്റൈന്‍സ് കാര്‍ഡുകള്‍ ഒരു വര്‍ഷം വിറ്റഴിയുന്നു എന്ന് അനുമാനിക്കുന്നു. ഇത് കുട്ടികള്‍ കൈമാറുന്ന കാര്‍ഡുകള്‍ക്ക് പുറമയെയാണ്. കഴിഞ്ഞ വര്‍ഷം പതിനെട്ട് ബില്ലിയണ്‍ ഡോളറിന്റെ മേലെയാണ് വാലന്റൈയിന്‍ ദിനവുമായുള്ള ബന്ധത്തില്‍ നടന്ന വ്യാപാരം. ഇന്ത്യയില്‍ പുരാതന കാലം മുതല്‍ പ്രണയത്തിന്റെ ദേവനായ കാമദേവനെയാണ് ജനം ആരാധിച്ചഷിരുന്നത്.  എന്നാല്‍ മദ്ധ്യകാലഘട്ടത്തില്‍ കാമദേവനെ ആരാധിക്കുന്നതില്‍ നിന്നും ജനങ്ങള്‍ പിന്‍മാറി തുടങ്ങി. കാരണം പൊതു സ്ഥലങ്ങളില്‍ വച്ചുള്ള പ്രണയ പ്രകടനങ്ങള്‍ നെറ്റി ചുളിച്ചാണ് ജനങ്ങള്‍ കണ്ടത്. എന്നാല്‍ വീണ്ടും അതിന് മാറ്റം വന്നുകൊണ്ടിരിക്കുന്ന. ആഗോളവത്കരണവും മറ്റുരാജ്യങ്ങളിനെ മാറ്റവും ദൂരദര്‍ശിനിയിലൂടെ ലഭ്യമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ സ്വധീനത്തില്‍ പ്രണയത്തിന്റെ പുതിയ രൂപഭാവങ്ങള്‍ നമ്മളുടെ ചുറ്റും അനാവരണം ചെയ്യുന്നത്, നഷ്ടപ്പെട്ട നിമിഷങ്ങളെ ചിലരിലെങ്കിലും ഉണര്‍ത്തുന്നുണ്ടായിരിക്കാം.

നമ്മളുടെ ജീവിത പങ്കാളി നമ്മളെ പ്രണയിക്കുമ്പോള്‍ അത് നമ്മള്‍ക്ക് കരുത്തു നല്‍കുന്നു. അതുപോലെ നമ്മളുടെ ജീവിത പങ്കാളിയെ നാം സ്‌നേഹിക്കുമ്പോള്‍ അത് നമ്മള്‍ക്ക് ആന്തരികമായി ധൈര്യം പകരുന്നു. നിന്റെ കുറവുകള്‍ നിന്നെ പ്രണയിക്കുന്ന ആളെ സംബന്ധിച്ചടത്തോളം കുറവറ്റതും പരിപൂര്‍ണ്ണവുമാണെന്ന, ടെന്റ് ഷെല്‍ട്ടന്റെ വാക്കുകള്‍ എല്ലാ പ്രണയാര്‍ത്ഥികള്‍ക്കു ഈ വാലന്റൈയിന്‍ ദിനത്തില്‍ ധ്യാനിക്കാവുന്നതാണ്.

വിശുദ്ധ വാലന്റൈയിനും പ്രണയാര്‍ത്ഥികളും (ജി. പുത്തന്‍കുരിശ് )
Join WhatsApp News
Sudhir Panikkaveetil 2021-02-12 14:49:51
യൗവ്വനം കഴിഞ്ഞുപോയവർ പ്രണയത്തെക്കുറിച്ച് ചിന്തിക്കരുതെന്ന മലയാളി സദാചാരവാദം (ഹേ വാദം എന്നെഴുതിയപ്പോൾ വധം എന്നാണു വന്നത് മലയാളം ടൈപ്പിങ് ഉപകരണം സത്യം പറയുന്നു) ശരിയായിരിക്കാം അല്ലായിരിക്കാം. പൂർണ്ണമായ ഒരു ശരി ഇല്ലല്ലോ? ചിലർക്ക് ശരി മറ്റുള്ളവർക്ക് തെറ്റ്.വാലന്റയിൻ കൊണ്ടാടുന്ന ഇ-മലയാളിക്ക് ആശംസകൾ. വാലന്റയിനെ കുറിച്ച് എഴുതുന്നവർക്കും അഭിനന്ദനങൾ. ഞാനും നിങ്ങളോട് പങ്കു ചേരുന്നു. ലേഖനത്തിന്റെ അവസാന പാരഗ്രാഫ് നല്ല ഉപദേശമാണ്. ജീവിതമോ ക്ഷണികം അപ്പോൾ വരുന്നു ഇങ്ങനെ ഇരുപത്തിനാലു മണിക്കൂർ ആഘോഷം. അതിനെ നീട്ടി നീട്ടി മരണം വരെ കൊണ്ടാടുക. ശ്രീ പുത്തൻ കുരിശ്ശിന്ന്‌ ആനന്ദപൂർണമായ പ്രണയദിനാശംസകൾ.
Enjoy in fullness 2021-02-12 16:56:06
ENJOY! Life in its fullness!. We don't know the future. We don't have any control over the future. So; ENJOY Life in its fullness every moment of it. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക