Image

ടി.പി.വധം: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റംഗത്തെ ചോദ്യം ചെയ്യും

Published on 16 June, 2012
ടി.പി.വധം: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റംഗത്തെ ചോദ്യം ചെയ്യും
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റംഗം പി.മോഹനനെ അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നു. പിടിയിലായ കൊലയാളിസംഘാംഗങ്ങളില്‍ നിന്നും അറസ്റ്റിലായ സിപിഎം നേതാക്കളില്‍ നിന്നും ടിപിയെ വധിക്കാനുളള ഗൂഢാലോചനയില്‍ പി.മോഹനന്‍ മാസ്ററും പങ്കെടുത്തിരുന്നുവെന്ന മൊഴി ലഭിച്ചുവെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കണ്ണൂര്‍ ജില്ലയിലെ ഉന്നത സിപിഎം നേതാക്കളുടെ പേരുകളാണ് ആദ്യം മുതലേ ടി.പി വധത്തില്‍ ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ പിടിയിലായതോടെയാണ് കോഴിക്കോട്ടെ ജില്ലാ സെക്രട്ടേറിയേറ്റംഗമായ പി.മോഹനന്റെ പേരും വന്നത്. പീന്നിട് പിടിയിലായവരില്‍ നിന്നെല്ലാം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്്. ടി.പി.വധത്തിലെ മുഖ്യ ആസൂത്രകനായ ടി.കെ. രജീഷിന്റെ മൊഴിയില്‍ നിന്നാണ് പി.മോഹനന്റെ പേര് വ്യക്തമായി പുറത്ത് വന്നത്. പി.മോഹനനും ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്.അശോകനും മറ്റു നേതാക്കളും ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്ന് ടി.കെ.രജീഷ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ടി.പി.വധത്തില്‍ കണ്ണൂര്‍ ലോബിക്ക് മാത്രമല്ല കോഴിക്കോട്ടെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ക്കും പങ്കുണ്െടന്നും ഇതോടെ സ്ഥീരികരിക്കപ്പെടുകയാണ്.

ഇതുമായി ബന്ധപ്പെട്ട് സംശയമുളള നിരവധി സിപിഎം നേതാക്കളെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കൂത്തുപറമ്പ് ഏരിയാകമ്മറ്റി ഓഫീസ് സെക്രട്ടറി സി. ബാബുവിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായതുപോലുള്ള പ്രതിരോധം സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഉണ്ടായാലും കാര്യമാക്കേണ്െടന്നാണു അന്വേഷണസംഘത്തിന് മുകളില്‍ നിന്ന് ലഭിച്ച നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക