Image

പ്രിയദേ (മായ കൃഷ്ണൻ)

Published on 12 February, 2021
പ്രിയദേ (മായ കൃഷ്ണൻ)
"പ്രിയദേ.....
നിന്നെ അലിഞ്ഞറിയാൻ
കോടി ജന്മങ്ങൾ വേണമെനിക്ക് !
ജനനം തൊട്ട് തുടങ്ങിയ തിരച്ചിലായിട്ടും
നീയേത് ഞാനേതെന്ന്
വേർതിരിക്കാൻപോലുമായിട്ടില്ലല്ലോ !
നീയെന്ന് ചൂണ്ടുമ്പോൾ എന്നിലേക്ക്
തിരിയുന്ന ചൂണ്ടുവിരൽ എത്രമാത്രം
എന്നെ നിസ്വയാക്കുന്നുവെന്നോ !
ഓരോ ശ്വാസത്തിലും
സ്പന്ദത്തിലും കോശത്തിലും
നീയേ... നോക്കൂ....
കാഴ്ചയാൽ നിന്നെ ഞാൻ അശുദ്ധമാക്കില്ല....
ശബ്ദത്താൽ നിരർത്ഥകമാക്കില്ല...
ചുംബനകളങ്കമോ ആലിംഗനമുറിപ്പാടോ
നിന്നിലേൽപ്പിക്കുകില്ല....
നീയാരെന്ന് തിരയുന്നത്,
നിന്റെ ഹൃത്തിൽ എന്റെ നാമം
തുന്നിച്ചേർക്കണമെന്ന് ശഠിക്കുന്നത്
എത്ര പരിഹാസ്യമാണ് !!
സ്വച്ഛതേ...
നമ്മൾ അദ്വൈതമാകയാലാണോ....
അത്രമേൽ പ്രേമം പൂക്കുകയാലോ....
എന്താവാം....
നിന്നെയെനിക്ക് വെറുക്കാതെ വയ്യ !!!
പ്രിയദേ (മായ കൃഷ്ണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക