Image

വൈകോയുടെ ഉപരോധം കുമളി, കമ്പംമേട് ചെക് പോസ്റുകള്‍ വഴിയുള്ള ഗതാഗതം നിലച്ചു

Published on 16 June, 2012
വൈകോയുടെ ഉപരോധം കുമളി, കമ്പംമേട് ചെക് പോസ്റുകള്‍ വഴിയുള്ള ഗതാഗതം നിലച്ചു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബാര്‍ ഹോളുകള്‍ അടയ്ക്കാന്‍ കേരളം സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് എംഡിഎംകെ നേതാവ് വൈകോയുടെ നേതൃത്വത്തില്‍ കമ്പത്ത് നടക്കുന്ന ഉപവാസത്തിന്റെ ഭാഗമായി കുമളി, കമ്പംമേട് ചെക് പോസ്റുകള്‍ വഴിയുള്ള ഗതാഗതം നിലച്ചു. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി ഇരുഭാഗത്തെയും പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗതം വിലക്കുകയായിരുന്നു. സമാന്തര പാതകളിലൂടെയുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. ഇരുഭാഗങ്ങളിലും ശക്തമായ പോലീസ് സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചു മണി വരെയാണ് ഉപവാസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക