Image

പറയാത്ത പ്രണയം (കവിത: ഷാജു ജോൺ)

Published on 14 February, 2021
പറയാത്ത പ്രണയം (കവിത: ഷാജു ജോൺ)
അറിയാതെ വിരിയും നിൻ പുഞ്ചിരിയിൽ
ഒരു മെയ്‌മാസ പുലരിതൻ  ശോഭയെന്നും  
അലസമായുലയും  നിൻ മുടിയിഴയിൽ
പൂത്തോരിലഞ്ഞി മരച്ചോടിൻ  സുഗന്ധമെന്നും  .
നേർത്ത കപോല കുസുമങ്ങളിലെപ്പോഴും  
ഉണ്മ തന്നരുണിമ വിരിഞ്ഞിരുന്നെന്നും
വിടർന്നു മിഴിഞ്ഞൊരാ കൃഷ്ണമണികളിൽ
കുസൃതി തൻ വിളയാട്ടം  ഒളിച്ചിരുന്നെന്നും
വിടപറഞ്ഞപ്പോളുതിർന്ന വിതുമ്പലിൽ  
തരളിത  സ്നേഹം അലിഞ്ഞിരുന്നെന്നും
പറയാതെ പറഞ്ഞിട്ടും ഇമയാൽ രചിച്ചിട്ടും  
അറിയാതെ പോയൊരാ ഗന്ധർവ്വൻ ഞാൻ   
വേർതിരിക്കാത്തോരയിരു പോലാ വിങ്ങൽ      
ഉള്ളിന്റെ ഉള്ളിൽ കിടന്നിടുന്നു സഖി ....  
ചിരിയുടെ ചീന്തുമായ്  ഇനിയുമൊരു നാൾ  
കിനാവിലെ   മണിത്തേരിൽ നീ വരില്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക