Image

മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' മെയ് 13ന് പ്രദര്‍ശനത്തിനെത്തും

Published on 28 February, 2021
മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' മെയ് 13ന് പ്രദര്‍ശനത്തിനെത്തും
കൊച്ചി : മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്ബടിയോടെ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസിങ് തിയതി പ്രഖ്യാപിച്ചു. മെയ് 13ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആശിര്‍വാദ് സിനിമാസ് ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ റിലീസിങ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാള സിനിമയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം തയ്യാറാക്കുന്നത്. 100 കോടി രൂപയാണ് ബജറ്റ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍ എങ്കിലും പിന്നീടത് നീണ്ട് പോവുകയായിരുന്നു. കോവിഡ് കാലത്ത് അടച്ചിട്ട തിയേറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ശേഷം മരക്കാറിന്റെ റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ചിത്രം പെരുന്നാള്‍ റിലീസ് ആണെന്ന് ആശിര്‍വാദ് സിനിമാസ് പ്രഖ്യാപിക്കുകയായിരുന്നു.

സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, സുഹാസിനി, തുടങ്ങി നിരവധി നീണ്ട താരനിരയാണ് സിനിമയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക