Image

ജോജു ജോര്‍ജും നരൈയ്‌നും ഷറഫുദ്ദീനും ഒരുമിക്കുന്ന മള്‌#ോട്ടി സ്റ്റാര്‍ ചിത്രം; പൂജ നടന്നു

Published on 28 February, 2021
ജോജു ജോര്‍ജും നരൈയ്‌നും ഷറഫുദ്ദീനും ഒരുമിക്കുന്ന മള്‌#ോട്ടി സ്റ്റാര്‍ ചിത്രം;  പൂജ നടന്നു


ജോജു ജോര്‍ജും നരൈയ്‌നും ഷറഫുദ്ദീനും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. യു.എന്‍ ഫിലിം ഹൗസ്‌, ജോവീസ്‌ പ്രൊഡക്ഷന്‍സ്‌, എഎഎആര്‍ പ്രോഡക്ഷന്‍സ്‌ എന്നിവ സംയുക്തമായി നിര്‍മ്മിക്കുന്ന രണ്ട്‌ ബിഗ്‌ ബജറ്റ്‌ ചിത്രങ്ങളില്‍ ഒന്നാണ്‌ ഈ മള്‍ട്ടി സ്റ്റാര്‍ സിനിമ. ഇതേ ബാനറില്‍ ഒരുങ്ങുന്ന തമിഴ്‌ ചിത്രത്തില്‍ നരേയ്‌നോടൊപ്പം പെരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിര്‍-ആനന്ദി ജോഡികളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സാക്‌ ഹാരിസ്‌ ആണ്‌ ഈ ഡ്രാമ ത്രില്ലറിന്റെ സംവിധായകന്‍. ആത്മീയ രാജന്‍, കായല്‍ ആനന്ദി, അനു കൃതി വാസ്‌ എന്നിവരാണ്‌ ഈ ചിത്രത്തിലെ നായികമാര്‍. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ പ്‌കതാപ്‌ പോത്തന്‍, ജോണ്‍ വിജയ്‌, മുനിഷ്‌ കാന്ത്‌, സിനില്‍ സൈനുദ്ദീന്‍, വിനോദിനി, അഞ്‌ജലി റാവു, തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്‌. രഞ്‌ജിന്‍രാജാണ്‌ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്‌. തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്‌. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ്‌ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുക. തെന്നിന്ത്യയിലെ ഏറ്റവും മികച്ച അണിയറ പ്രവര്‍ത്തകരാണ്‌ സിനിമയ്‌ക്കു വേണ്ടി അണിനിരക്കുക. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക