Image

ബി ജെ പി യില്‍ വീണ്ടും സ്മിതാമേനോന്‍ വിവാദം

Published on 02 March, 2021
ബി ജെ പി യില്‍ വീണ്ടും സ്മിതാമേനോന്‍ വിവാദം
ബി ജെ പി യില്‍ വീണ്ടും സ്മിതാമേനോന്‍ വിവാദം. കൊച്ചിയില്‍ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പങ്കെടുത്ത പൊതുയോഗത്തില്‍ സ്മിതാ മേനോനെ വേദിയിലിരുത്തിയതാണ് വിവാദത്തിനിടയാക്കിയത്.

മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയാണ് കെ.സുരേന്ദ്രന്‍ സ്മിതയെ വേദിയില്‍ കയറ്റിയത്. നേരത്തേ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സ്മിതയെ നിയോഗിച്ചതും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന ജാഥയുടെ തൃപ്പുണിത്തറയിലെ സ്വീകരണയോഗത്തിലാണ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനൊപ്പം സ്മിതാമേനോന്‍ വേദി പങ്കിട്ടത്.

മുതിര്‍ന്ന നേതാക്കളെയെല്ലാം ഒഴിവാക്കിയായിരുന്നു സ്മിതാമേനോനെ കെ.സുരേന്ദ്രന്‍ വേദിയില്‍ കയറ്റിയത്. നിര്‍മലാസിതാരാമന് പുറമേ K സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള വളരെ കുറച്ച്‌ നേതാക്കള്‍ മാത്രമാണ് വേദിയില്‍ഉണ്ടായിരുന്നത്.

കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കെ.സുരേന്ദ്രന്‍ സ്മിതാ മേനോന് അമിത പ്രാധാന്യം നല്‍കുന്നതെന്ന ആക്ഷേപം പാര്‍ട്ടിക്കകത്ത് സജീവമാണ്. നേരത്തെ പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോള്‍ സ്മിതാ മേനോന്‍ സ്വീകരിക്കാനെത്തിയത് വിവാദമായിരുന്നു.

അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ വി മുരളിധരന്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ സ്മിതാമേനോനെ പങ്കെടുപ്പിച്ചത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. പിന്നീട് മുരളിധരന്‍ ഇടപ്പെട്ട് സ്മിതയെ മഹിളാമോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹിയായി നിയമിച്ചിരുന്നു.

ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു നിയമനം. പാര്‍ട്ടിക്കകത്ത് മുതിര്‍ന്ന നേതാക്കളെയെല്ലാം പാടേ അവഗണിച്ച്‌ ഒരു പ്രവര്‍ത്തന പരിചയവും ഇല്ലാത്ത സ്മിതാമേനോന് പദവിയും പരിഗണനയും നല്‍കുന്നതിനെതിരെ വനിതാനേതാക്കള്‍ RSS നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക