Image

ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ പ്രചാരണ സമ്മേളനം നാളെ (ശനിയാഴ്ച)

സജി കരിമ്പന്നൂര്‍ Published on 05 March, 2021
ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ പ്രചാരണ സമ്മേളനം നാളെ (ശനിയാഴ്ച)

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ ആഭിമുഖ്യത്തില്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഇലക്ഷന്‍ പ്രചാരണ സമ്മേളനം നാളെ (ശനിയാഴ്ച) അമേരിക്കയില്‍ നടക്കും.

ഐക്യ ജനാധിപത്യ മുന്നണിയുടെ കരങ്ങള്‍ക്ക് ശക്തിപകരാനുള്ള സമ്മേളനത്തില്‍ കേരളത്തില്‍ നിന്നു  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി, കെ.സി ജോസഫ് എം.എല്‍എ, വി.ടി. ബല്‍റാം എംപി തുടങ്ങിയവര്‍ പങ്കെടുക്കും. ഒപ്പം ഐ.ഒ.സി യു.എസ്.എയുടെ ഗ്ലോബല്‍ നേതാക്കന്മാര്‍ അടങ്ങുന്ന പ്രമുഖരും ചടങ്ങില്‍ സംസാരിക്കും.

മതേതര ഐക്യകേരളം സൃഷ്ടിക്കുന്നതിനായി യു.ഡി.എഫ് നടത്തുന്ന ഈ പോരാട്ടത്തില്‍ എല്ലാ ഐക്യ ജനാധിപത്യ വിശ്വാസികള്‍ക്കും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാവുന്നതാണ്.

പ്രവാസി ലോകത്തുള്ള കോണ്‍ഗ്രസ് അനുഭാവികളുടെ നേതൃത്വത്തില്‍ കേരളത്തിലെ ഇലക്ഷനില്‍ സജീവമായി സഹകാരികളാകാന്‍ അമേരിക്കയില്‍ നിന്നും ഒരു സംഘം ഉടന്‍തന്നെ കേരളത്തിലേക്കു പുറപ്പെടുന്നുണ്ട്. ഇതിനോടകം നിരവധി പ്രവര്‍ത്തകര്‍ ഇതിലേക്ക് പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ഐക്യ ജനാധിപത്യമുന്നണിയുടെ വിജയത്തിനായി ഈ സംഘടനയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ ഐ.ഒ.സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട്, ഐ.ഒ.സി യു.എസ്എ കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ എന്നിവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഈ ഇലക്ഷന്‍ സൂം സമ്മേളനത്തിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഐ.ഒ.സി യു.എസ്.എ കേരളാ ചാപ്റ്റര്‍ ഭാരവാഹികള്‍ പ്രസ്താവനയിലൂടെ  അറിയിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക