Image

സിനിമാ രംഗത്തെ മൂന്ന് പ്രമുഖര്‍ ആദ്യമായി ഒന്നിക്കുന്ന ഹ്രസ്വ ചിത്രം 'സൈലന്റ് സൈന്‍സ് (ഷിബു കിഴക്കേകുറ്റ്)

ഷിബു കിഴക്കേകുറ്റ് Published on 06 March, 2021
സിനിമാ രംഗത്തെ മൂന്ന് പ്രമുഖര്‍ ആദ്യമായി ഒന്നിക്കുന്ന ഹ്രസ്വ ചിത്രം 'സൈലന്റ് സൈന്‍സ്  (ഷിബു കിഴക്കേകുറ്റ്)
നിശബ്ദമായ കഥകള്‍
-------------------------
പല കഥകള്‍.... പല കാലങ്ങള്‍...ഒരു കേന്ദ്രബിന്ദു.... സംസാര ഭാഷകളില്ലാത്ത.. ഒരു ഡയലോഗ് പോലും പറയാത്ത ,വികാര തീവ്രമായ ഒരു ത്രില്ലെര്‍ അനുഭവം... പിന്നണിയില്‍ ഇന്ത്യന്‍ സിനിമാ രംഗത്തെ മൂന്ന് പ്രമുഖര്‍ ആദ്യമായി ഒന്നിക്കുന്ന അനീഷ് മോഹന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹ്രസ്വ ചിത്രം 'സൈലന്റ് സൈന്‍സ് '. ഇന്ത്യന്‍ സിനിമയില്‍ തന്നെ അത്ഭുതമായി മാറിയ 'ജെല്ലിക്കെട്ട് ' ന്റെ സൗണ്ട് ഡിസൈനര്‍ രംഗനാഥ രവി... കമല്‍ ഹസ്സന്റെ വിശ്വരൂപം 2 പോലുള്ള സിനിമകളുടെ എഡിറ്റര്‍ വിജയ് ശങ്കര്‍. മരയ്ക്കാര്‍ എന്ന പ്രിയന്‍-മോഹന്‍ലാല്‍ ബ്രഹ്മാണ്ട ചിത്രത്തിന്റെ സംഗീത സംവിധായകന്‍ റോണീ റാഫെല്‍...നിശബ്ദതയ്ക് മറ്റൊരു തലം സൃഷ്ടിക്കാന്‍ ഇതിലും മാരക കോമ്പിനേഷന്‍ വേറെ ഉണ്ടാവില്ലെന്നു വേണം കരുതാന്‍...ലിയോയുടെ കഥാ തന്തുവിന് തിരക്കഥ എഴുതിയത് ബിയോണ്‍ ടോം. ആര്‍ട്ട് തോമസ് ജേക്കബ് . പ്രമുഖ നിര്‍മാതാവ് സജയ് സെബാസ്റ്റ്യന്‍ ചിത്രത്തില്‍ പങ്കാളിയാവുന്നു.. കനേഡിയനായ സീനിയര്‍ ക്യാമറാമാന്‍ എ. കെ. നമറ്റ് ചെക്ക് ന്റെ പരിചയ സമ്പന്നത ഓരോ ഫ്രയിമിലും പ്രതിഫലിച്ചിരിക്കുന്നു ... കളറിങ് ശ്രീകുമാര്‍ നായര്‍.
ചിത്രീകരണം പൂര്‍ത്തിയായ ഈ ഷോര്‍ട് ഫിലിം അവസാനഘട്ട മിനുക്കുപണികളിലാണ്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക