Image

ടെസ്റ്റ്​ അരങ്ങേറ്റത്തിന്‍റെ അമ്ബതാം വാര്‍ഷികം; ഗാവസ്​കറിന്​ ബി.സി.സി.ഐയുടെ ആദരം

Published on 06 March, 2021
ടെസ്റ്റ്​ അരങ്ങേറ്റത്തിന്‍റെ അമ്ബതാം വാര്‍ഷികം; ഗാവസ്​കറിന്​ ബി.സി.സി.ഐയുടെ ആദരം
ന്യൂഡല്‍ഹി: ടെസ്റ്റ്​ അരങ്ങേറ്റത്തിന്‍റെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന ഇതിഹാസതാരം സുനില്‍ ഗാവസ്​കറിന്​ ബി.സി.സി.ഐയുടെ ആദരം. ഇന്ത്യ-ഇംഗ്ലണ്ട്​ നാലാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലെ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ്​ ബി.സി.സി.ഐ സെക്രട്ടറി ജയ്​ ഷാ ഇന്ത്യന്‍ ക്രിക്കറ്റിന്​ നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ച്‌​ ഗാവസ്​കറിനെ ആദരിച്ചത്​.

ടെസ്റ്റ്​ അരങ്ങേറ്റ ദിനം തന്നെ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലും ഗാവസ്​കര്‍ അരങ്ങേറി. ‘ഹലോ ഇന്‍സ്റ്റഗ്രാം, മറ്റൊരു അരങ്ങേറ്റത്തിന്​ ഞാന്‍ റെഡിയാണെന്ന്​ കരുതുന്നു’-അക്കൗണ്ട്​ തുറന്ന ഗാവസ്​കര്‍ കുറിച്ചു.

1971 മാര്‍ച്ച്‌​ ആറിന്​ ട്രിനിഡാഡിലെ പോര്‍ട്​ ഓഫ്​ സ്​പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ അരങ്ങേറ്റം. 1970-71 സീസണില്‍ കരീബിയന്‍ പര്യടനം നടത്തിയ ഇന്ത്യ ചരിത്ര വിജയവുമായാണ്​ അന്ന്​ മടങ്ങിയത്​.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക