Image

ഗര്‍ഭിണികളെ അലട്ടുന്ന പ്രശ്‌നങ്ങള്‍

Published on 18 June, 2012
ഗര്‍ഭിണികളെ അലട്ടുന്ന പ്രശ്‌നങ്ങള്‍
ഗര്‍ഭിണികളെ അലട്ടുന്ന പ്രശ്‌നമാണ്‌ സ്‌തനങ്ങളിലുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങള്‍. പ്രധാനമായും മുലഞെട്ടുകളില്‍ നിന്ന്‌ സ്രവം വരുന്ന അവസ്ഥയാണ്‌. ഗര്‍ഭിണികളില്‍ 4-5 മാസം ആകുമ്പോഴേയ്‌ക്കും ചെറിയ തോതില്‍ സ്രവം ഉണ്‌ടാകുന്നത്‌ സാധാരണയാണ്‌. ഇത്‌ രോഗമല്ല. എന്നാല്‍ രക്തപരിശോധന, രക്തത്തിലെ പ്രോലാക്‌ടിന്‍ എന്ന ഹോര്‍മോണിന്റെ അളവ്‌ എന്നിവ പരിശോധിക്കണം. രക്തത്തിലെ പ്രോലാക്‌ടിന്റെ അളവ്‌ കൂടുതലാണെങ്കില്‍ ഒരു ?ഗൈനക്കോളജിസ്റ്റിനെ കണ്‌ട്‌ വിശദമായ ചികിത്സ തേടുകയും മരുന്നുകള്‍ കഴിക്കുകയും വേണം.

മറ്റൊരു പ്രശ്‌നമാണ്‌ സ്‌തനങ്ങളില്‍ കാണുന്ന ഫൈബ്രോ അഡിനോസിസ്‌ എന്ന അവസ്ഥ. രണ്‌ടു സ്‌തനങ്ങളില്‍ ഉണ്‌ടാവുന്നതും ആര്‍ത്തവസമയത്ത്‌ വേദനയുണ്‌ടാകുന്നതും ഇതിന്റെ ലക്ഷണമാണ്‌. ഇത്‌ കാന്‍സറല്ല. കാന്‍സറാവാന്‍ സാധ്യത ഉള്ളതുമല്ല. ഗര്‍ഭധാരണം, മുലയൂട്ടല്‍ എന്നിവയ്‌ക്കുശേഷം വേദനയുടെ തീവ്രത കുറയാനാണ്‌ സാധ്യത. അസഹനീയമായ വേദനയുണെ്‌ടങ്കില്‍ മാത്രമേ ചികിത്സ ആവശ്യമുള്ളൂ. വേദന കുറയ്‌ക്കാനുള്ള മരുന്നുകളും വൈറ്റമിന്‍ അടങ്ങിയ ചില മരുന്നുകളും ഫലപ്രദമാണ്‌.

ഗര്‍ഭകാലത്ത്‌ ഏതു ഘട്ടത്തിലും നെഞ്ചെരിച്ചില്‍ ഉണ്‌ടാകാമെങ്കിലും അവസാനത്തെ മൂന്ന്‌ മാസക്കാലത്താണ്‌ കൂടുതലായി ഉണ്‌ടാകുക. 35- 50 ശതമാനം ഗര്‍ഭിണികള്‍ക്കും ഈ ബുദ്ധിമുട്ട്‌ ഉണ്‌ടാകാറുണ്‌ട്‌. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുക, ഭക്ഷണം സാവധാനത്തില്‍ നന്നായി ചവച്ചരച്ച്‌ കഴിക്കുക, ഇടയ്‌ക്കിടയ്‌ക്ക്‌ കുറേശേ ഭക്ഷണം കഴിക്കുക, പുളിയും മസാലയുമുള്ള ഭക്ഷണം ഒഴിവാക്കുക, ചോക്ലേറ്റുകള്‍, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക, പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ഭക്ഷണം കഴിച്ച ഉടനെ കിടക്കാതിരിക്കുക എന്നീ ശീലങ്ങള്‍ പാലിച്ചാല്‍ നെഞ്ചെരിച്ചില്‍ കുറക്കാം.

ഗര്‍ഭിണികളെ അലട്ടുന്ന പ്രശ്‌നമാണ്‌ മലബന്ധം. പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക, നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക, സംഘര്‍ഷരഹിതമായ മാനസികാവസ്ഥ നിലനിര്‍ത്തുക എന്നിവയിലൂടെ മലബന്ധം ഒരുപരിധി വരെ കുറയ്‌ക്കാം.
ഗര്‍ഭിണികളെ അലട്ടുന്ന പ്രശ്‌നങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക