Image

മലയാളം ടെലിവിഷന്‍ ടീം ഫോമ കണ്‍വന്‍ഷനില്‍

Published on 18 June, 2012
മലയാളം ടെലിവിഷന്‍ ടീം ഫോമ കണ്‍വന്‍ഷനില്‍
ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ കാര്‍ണിവല്‍ ഗ്ലോറി എന്ന ആഡംബര കപ്പലില്‍ നടക്കുന്ന ഫോമയുടെ മൂന്നാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ മലയാളം ടെലിവിഷന്‍ യുഎസ്എ പ്രതിനിധകളായ ജോസ് എബ്രഹാം, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ പങ്കെടുക്കും.'സാഗരസംഗമം' എന്നു പേരിട്ടിരിക്കുന്ന ഈ കണ്‍വന്‍ഷനില്‍ നടക്കുന്ന പരിപാടികളും അതില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖവും, മലയാളം ടെലിവിഷന്‍ ടീം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു.

പ്രവാസി മലയാളികളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കണ്‍വന്‍ഷന്റെ വിശദാംശങ്ങളും കലാ-സാംസ്‌ക്കാരിക പരിപാടികളുടെ അവതരണവും, പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ചാനലായ മലയാളം ടെലിവിഷനില്‍ കൂടി പ്രേക്ഷകര്‍ക്ക് കാണാം. കൂടാതെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രവാസി ശബ്ദം എന്ന ജനപ്രിയ പരിപാടി കാര്‍ണിവല്‍ ഗ്ലോറി കപ്പലില്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് -732 648 0576

www.malayalamtv.tv
മലയാളം ടെലിവിഷന്‍ ടീം ഫോമ കണ്‍വന്‍ഷനില്‍മലയാളം ടെലിവിഷന്‍ ടീം ഫോമ കണ്‍വന്‍ഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക