Image

ഉറക്ക കുറവ്‌ അമിത വണ്ണത്തിന്‌ കാരണമാകും

Published on 20 June, 2012
ഉറക്ക കുറവ്‌ അമിത വണ്ണത്തിന്‌ കാരണമാകും
അമിത ഉറക്കം വണ്ണം കൂടുമെന്നു പറയുന്നതുപോലെ ഉറക്ക കുറവും അമിത വണ്ണത്തിന്‌ കാരണമാകുമെന്ന്‌ റിപ്പോര്‍ട്ട്‌. ഉറക്കം കുറയുമ്പോള്‍ വിശപ്പു കൂട്ടുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും കൂടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിയ്‌ക്കാനും ശരീരഭാരം കൂടാനും കാരണമാകും.

എന്നാല്‍ ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ഇത്‌ വിശപ്പിനെ നിയന്ത്രിച്ച്‌ ശരീരഭാരം പാകത്തിനാക്കാന്‍ സഹായിക്കുകയും ചെയ്യും.

എന്നാല്‍ ഉറക്കക്കുറവ്‌ പല അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. ഉറക്കം കുറയുന്നത്‌ പ്രമേഹത്തിനു കാരണമാകും. ഉറക്കം കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കും. ഇന്‍സുലിന്റെ അളവ്‌ കൂട്ടും. ഇത്‌ പ്രമേഹത്തിന്‌ കാരണമാകും. പ്രമേഹം ശരീരഭാരം കൂട്ടുന്നതിന്‌ ഒരു കാരണം തന്നെയാണ്‌.

ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങുന്നതാണ്‌ ശരിയായ രീതി.
ഉറക്ക കുറവ്‌ അമിത വണ്ണത്തിന്‌ കാരണമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക