Image

ലാല്‍ ജോസ് ചിത്രത്തില്‍ പൃഥ്വിരാജിന് നായികമാര്‍ മൂന്ന്

Published on 30 June, 2012
ലാല്‍ ജോസ് ചിത്രത്തില്‍ പൃഥ്വിരാജിന് നായികമാര്‍ മൂന്ന്
ബോക്‌സ് ഓഫീസില്‍ വിജയം ആഘോഷിക്കുന്ന ഡയമണ്ട് നെക്‌ലേസിനുശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവൃതാ സുനില്‍, രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍ എന്നിവരാണ് നായികമാര്‍. കലാഭവന്‍ മണി ശക്തമായ കഥാപാത്രവുമായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശ് നിര്‍മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ബോബി സഞ്ജയ് എഴുതുന്നു. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ്. ജൂലായ് 2ന് ചിത്രീകരണം ആരംഭിക്കും. ലൊക്കേഷന്‍ എറണാകുളം, വാഗമണ്‍.

ലാല്‍ ജോസ് ചിത്രത്തില്‍ പൃഥ്വിരാജിന് നായികമാര്‍ മൂന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക