Image

വിളര്‍ച്ചയ്‌ക്ക്‌ ബീറ്റ്‌ റൂട്ടും ഇലക്കറികളും

Published on 01 July, 2012
വിളര്‍ച്ചയ്‌ക്ക്‌ ബീറ്റ്‌ റൂട്ടും ഇലക്കറികളും
മനുഷ്യശരീരത്തിലെ രക്തത്തില്‍ അയണിന്റെ കുറവുണ്ടാകുമ്പോഴാണ്‌ വിളര്‍ച്ച അനുഭവപ്പെടുന്നത്‌. സാധാരണയായി ഗര്‍ഭവതികളായ സ്‌ത്രീകളിലും കുട്ടികളിലുമാണ്‌ വിളര്‍ച്ച കൂടുതലായി കാണപ്പെടുന്നത്‌.

ബീറ്റ്‌ റൂട്ടും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. ബീറ്റ്‌ റൂട്ട്‌ രക്തം ഉണ്ടാകാന്‍ മാത്രമല്ല, രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു.

കുട്ടികള്‍ക്ക്‌ 7 11മി.ഗ്രാമും 19നും 50നും ഇടക്ക്‌ പ്രായമുള്ള സ്‌ത്രീകള്‍ക്ക്‌ 18മി.ഗ്രാമും അയേണ്‍ ഒരു ദിവസം ആവശ്യമാണ്‌. ചില പച്ചക്കറികളും മറ്റും ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നതിലൂടെ അയേണിന്റെ കുറവ്‌ പരിഹരിക്കാന്‍ കഴിയും. ചീര, ക്യാബേജ്‌, ബ്രൊക്കൊളി, സെലറി, കോളിഫ്‌ളവര്‍, ലെറ്റൂസ്‌ എന്നിവ ഈ ഗണത്തില്‍ പെടുന്നവയാണ്‌.

ഉലുവ, ഈന്തപ്പഴം, ബദാം, കക്കയിറച്ചി, ഉരുളക്കിഴങ്ങ്‌, അത്തിപ്പഴം, ഉണക്കമുന്തിരി, ഈത്തപ്പഴം എന്നിവ ഇരുമ്പിന്റെ മുഖ്യ ഉറവിടങ്ങളാണ്‌. ആപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും അയണിന്റെ കുറവ്‌ പരിഹരിക്കും.
വിളര്‍ച്ചയ്‌ക്ക്‌ ബീറ്റ്‌ റൂട്ടും ഇലക്കറികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക