Image

രമ്യ പാതിരാമണലില്‍

Published on 06 July, 2012
രമ്യ പാതിരാമണലില്‍
ഉണ്ണിമുകുന്ദനെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പാതിരാമണലി”ന്റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു. തന്റെ കുട്ടിക്കാലത്തു കണ്‍മുന്നില്‍ വച്ച് അച്ഛനെ കൊലപ്പെടുത്തിയ ആളെ കണ്ടെത്തി പ്രതികാരം ചെയ്യാനെത്തുന്ന യുവാവിന്റെ കഥയാണു പാതിരാമണല്‍. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ പാതിരാമണലിലെത്തുന്നു. താന്‍ അന്വേഷിച്ചു നടക്കുന്നയാള്‍  അവിടെയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു വരവ്.

നായക കഥാപാത്രമായ എല്‍ദോ ആയെത്തുന്നത് ഉണ്ണിമുകുന്ദനാണ്. അച്ഛനും മകനുമായി ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ ഈ ചിത്രത്തിന്റെ മറയൂരില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ ജയസൂര്യ അഭിനയിച്ചിരുന്നു. രണ്ടാം ഷെഡ്യൂളില്‍ അഭിനയിക്കാനിരിക്കെയാണു മറ്റൊരു ചിത്ര ത്തിന്റെ ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്ക് അപകടം പറ്റിയത്. 

അച്ഛന്‍ വേഷത്തില്‍ ജയസൂര്യ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. മകനായി ഉണ്ണിമുകുന്ദനും. ചിത്രത്തില്‍ നായികയായെത്തുന്നതു രമ്യ നമ്പീശനാണ്. ബാബു ജനാര്‍ദനനാണു തിരക്കഥയെഴുതിയിരിക്കുന്നത്. വയലാര്‍ ശരത്- അഫ്‌സല്‍ യൂസഫ് ടീമാണു ഗാനങ്ങളൊരുക്കിയിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണവും സംംജിത് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചന്‍, ഭഗത്, ശാലു മേനോന്‍, ജ്യോതി, പി. ബാലചന്ദ്രന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക