Image

നിര്‍മ്മാതാവ് എം.രഞ്ജിത്ത് സംവിധായകനാകുന്നു

Published on 08 July, 2012
നിര്‍മ്മാതാവ് എം.രഞ്ജിത്ത് സംവിധായകനാകുന്നു
22 വര്‍ഷത്തെ സിനിമാജീവിതം സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തില്‍ സംവിധാനരംഗത്തേക്ക് കടക്കുകയാണ് നിര്‍മാതാവ് എം.രഞ്ജിത്ത്. 'ബ്ലാക്ക് ബട്ടര്‍ഫ്‌ലൈസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥാരചന പൂര്‍ത്തിയായി. സാങ്കേതികപ്രവര്‍ത്തകരെയും നിശ്ചയിച്ചു. സെപ്തംബറില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ താരനിര്‍ണയത്തിന്റെ തിരക്കിലാണിപ്പോള്‍ സംവിധായകന്‍. 
മലയാളസിനിമയില്‍ സംഭിച്ചുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ക്ക് ചുവടുപിടിച്ചുകൊണ്ടുള്ള പ്രേമകഥയാണ് സിനിമ പറയുന്നത്. രണ്ടു ജോഡികളുടെ പ്രണയാനുഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആധുനിക കാലത്തിന്റെ സംഭാവനകളായ ഇന്റര്‍നെറ്റും മൊബൈലും ചാറ്റിങുമൊക്കെ ഉപയോഗപ്പെടുത്തി പ്രേമം ആഘോഷിക്കുന്ന പയ്യനും പെണ്‍കുട്ടിയും. ഇതൊന്നുമില്ലാതെ കണ്ണുകള്‍ കൊണ്ടുമാത്രം പ്രണയം കൈമാറുന്ന നാട്ടിന്‍പുറത്തുകാരായ മറ്റൊരു കാമുകനും കാമുകിയും.പ്രത്യേക സന്ദര്‍ഭത്തില്‍ ഇവര്‍ ഒരുമിച്ച് കണ്ടുമുട്ടുന്നിടത്താണ് സിനിമയുടെ കഥ വികസിക്കുന്നത്. തികച്ചും വ്യത്യസ്തമായ കഥയും കഥപറച്ചില്‍ രീതിയുമാണ് 'ബ്ലാക്ക് ബട്ടര്‍ഫ്‌ലൈസി'ന്റെ ചന്തം കൂട്ടുക.

ബാലാജി ശക്തിവേലിന്റെ കഥയ്ക്ക് ജെ.പള്ളാശ്ശേരി തിരക്കഥയൊരുക്കുന്നു.
ഗായകന്‍ എം.ജി. ശ്രീകുമാറാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. നടന്‍ അനൂപ് മേനോന്‍ പാട്ടുകളെഴുതും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക