Image

നിയന്ത്രണമില്ലാതെ ചായ കുടിക്കരുത്‌; പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ പിടിപെടാം

Published on 09 July, 2012
നിയന്ത്രണമില്ലാതെ ചായ കുടിക്കരുത്‌; പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ പിടിപെടാം
നിയന്ത്രണമില്ലാതെ ദിവസം വളരെ അളവ്‌ ചായ കുടിക്കുന്നവരെ പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്ന്‌ പുതിയ കണ്ടെത്തല്‍. ലണ്ടനിലെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനമാണ്‌ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്‌.

യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഡോ. ഖാഷിഫ്‌ സാദിഖിന്റെ നേതൃത്വത്തില്‍ 1970 മുതല്‍ തുടങ്ങിയതാണു പഠനം. 4000 പുരുഷന്‍മാരെ 40 വര്‍ഷം നിരീക്ഷിച്ചാണു ഇവര്‍ നിഗമനത്തിലെത്തിയത്‌. 21നും 75നും ഇടയ്‌ക്ക്‌ പ്രായമുള്ള 6000 പേര്‍ക്ക്‌ ആരോഗ്യസംബന്ധമായ കാര്യങ്ങളുടെ ചോദ്യാവലി നല്‍കി. ശേഷം അവരെ ചെക്കപ്പ്‌ നടത്തി. പുരുഷന്‍മാരില്‍ ഏകദേശം 25 ശതമാനം പേര്‍ ധാരാളമായി ചായ കുടിക്കുന്നവരായിരുന്നു. 37 വര്‍ഷത്തെ കാലയളവില്‍ ഇവരില്‍ 6.4 ശതമാനം പേര്‍ക്കു പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍ ബാധ കണ്ടെത്തി.

നേരത്തെ ചായ കുടിക്കുന്നത്‌ കാന്‍സര്‍, പാര്‍ക്കിന്‍സണ്‍ രോഗം, ഹൃദ്രോഗം, പ്രമേഹം എന്നിവയെ ചെറുക്കുമെന്ന്‌ കണ്ടെത്തിയിരുന്നു.
നിയന്ത്രണമില്ലാതെ ചായ കുടിക്കരുത്‌; പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ പിടിപെടാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക