Image

നവ്യാ നായര്‍ വീണ്ടും: സീന്‍ ഒന്ന് നമ്മുടെ വീട്

Published on 10 July, 2012
നവ്യാ നായര്‍ വീണ്ടും: സീന്‍ ഒന്ന് നമ്മുടെ വീട്
വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് പിന്മാറിയ പ്രശസ്ത ചലച്ചിത്രനടി നവ്യാ നായര്‍ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും തിരിച്ചെത്തുകയാണ്. ഷൈജു അന്തിക്കാട് സംവിധാനംചെയ്യുന്ന സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ മഞ്ജു എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നവ്യാ നായര്‍ വീണ്ടുമൊരു അരങ്ങേറ്റം നടത്തുന്തന്.

റീല്‍സ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ.കെ. നാരായണദാസ് നിര്‍മിക്കുന്ന സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിലകന്‍, സുരാജ്, ലാലു അലക്‌സ്, ഹരിശ്രീ അശോകന്‍, സുധീഷ്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

സൈലേഷ് ദിവാകര്‍ തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ് കൈമള്‍ നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് രതീഷ് വേഗയാണ്.

ലാല്‍ ഈ ചിത്രത്തില്‍ ഒറ്റപ്പാലം ഉണ്ണിയാണ്. ഉണ്ണി കോ- ഡയറക്ടറാണ്. ഒട്ടേറെ ചിത്രങ്ങളില്‍ സഹകരിച്ച ഉണ്ണി സ്വതന്ത്രമായി ഒരു ചിത്രം സംവിധാനംചെയ്‌തെങ്കിലും ഇടയ്ക്കുവച്ച് മുടങ്ങി. തന്റെ സഫലമാകാത്ത മോഹവുമായി ഉണ്ണി ഇപ്പോഴും കോ- ഡയറക്ടറായി തുടരുന്നു.

ഉണ്ണി വിവാഹിതനാണ്. ഭാര്യ മഞ്ജു. ഒരു കുട്ടിയുണ്ട്. ഭര്‍ത്താവിന്റെ ലക്ഷ്യം സഫലീകരിക്കാന്‍ ധാര്‍മികമായ എല്ലാ പിന്തുണയും നല്‍കി, ഒരു ആവേശമായി ഒപ്പമുണ്ട്. മഞ്ജുവിന്റെ ഏക പ്രാര്‍ത്ഥനയുമതാണ്. ഭര്‍ത്താവ് ഒരു സംവിധായകനായി അറിയപ്പെടുക. ഇതിനിടയില്‍ ഒരു ചിത്രം സംവിധാനംചെയ്യാന്‍ അവസരം കിട്ടുന്നു. തുടര്‍ന്ന് ഉണ്ണിയുടെയും മഞ്ജുവിന്റെയും ജീവിതത്തിലുണ്ടാകുന്ന മുഹൂര്‍ത്തങ്ങളാണ് ഹൃദയസ്പര്‍ശിയായി സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. 

നവ്യാ നായര്‍ വീണ്ടും: സീന്‍ ഒന്ന് നമ്മുടെ വീട്നവ്യാ നായര്‍ വീണ്ടും: സീന്‍ ഒന്ന് നമ്മുടെ വീട്നവ്യാ നായര്‍ വീണ്ടും: സീന്‍ ഒന്ന് നമ്മുടെ വീട്നവ്യാ നായര്‍ വീണ്ടും: സീന്‍ ഒന്ന് നമ്മുടെ വീട്നവ്യാ നായര്‍ വീണ്ടും: സീന്‍ ഒന്ന് നമ്മുടെ വീട്നവ്യാ നായര്‍ വീണ്ടും: സീന്‍ ഒന്ന് നമ്മുടെ വീട്നവ്യാ നായര്‍ വീണ്ടും: സീന്‍ ഒന്ന് നമ്മുടെ വീട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക