Image

സല്‍മാന്‍ ഖാന്റെ ഏക് താ ടൈഗറിനു പാക്കിസ്ഥാനില്‍ വിലക്ക്

Published on 10 July, 2012
സല്‍മാന്‍ ഖാന്റെ ഏക് താ ടൈഗറിനു പാക്കിസ്ഥാനില്‍ വിലക്ക്
മുംബൈ: ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഏക് താ ടൈഗറി'നു പാക്കിസ്ഥാനില്‍ വിലക്ക്. അടുത്തമാസം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറുകളോ മറ്റു രംഗങ്ങളോ പ്രദര്‍ശിപ്പിക്കരുതെന്ന് പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അഥോറിറ്റി (പിഇഎംആര്‍എ) ഉത്തരവിറക്കി. സാറ്റലൈറ്റ് ചാനലുകള്‍ക്കും വിതരണ ശൃംഖലകള്‍ക്കും വിലക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാന്റെ സെന്‍സര്‍ ബോര്‍ഡില്‍ നിന്നു അനുമതി ലഭിക്കാതെ ചിത്രത്തിന്റെ ട്രെയിലര്‍ സംപ്രേക്ഷണം ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവാദ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് പിഇഎംആര്‍എ അധികൃതര്‍ പുറത്തിറക്കിയ നിരോധന ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഐഎസ്ഐയുടെ ചുറ്റുമാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതെന്നും ഏജന്‍സിയുടെ പ്രതിച്ഛായയ്ക്കു കളങ്കംവരുത്തുന്ന തരത്തിലാണ് ചിത്രീകരണമെന്നും പിഇഎംആര്‍എ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക