Image

സംസ്ഥാനത്ത് അഭിഭാഷകരുടെ പണിമുടക്ക് ആരംഭിച്ചു

Published on 10 July, 2012
സംസ്ഥാനത്ത് അഭിഭാഷകരുടെ പണിമുടക്ക് ആരംഭിച്ചു
കൊച്ചി: ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേരള ബാര്‍ കൌണ്‍സിലിന്റെയും ആഹ്വാനമനുസരിച്ചുള്ള അഭിഭാഷകരുടെ പണിമുടക്ക് ആരംഭിച്ചു. നാളെയും പണിമുടക്ക് തുടരും. അതേസമയം ഗവണ്‍മെന്റ് പ്ളീഡര്‍മാര്‍ കോടതി നടപടികളില്‍ നിന്നും വിട്ടുനില്‍ക്കരുതെന്ന് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഉന്നതവിദ്യാഭ്യാസ ബില്‍ അഭിഭാഷകരുടെ അവകാശം കവര്‍ന്നെടുക്കുമെന്നാരോപിച്ചാണ് കോടതി നടപടികള്‍ ബഹിഷ്കരിക്കാന്‍ ബാര്‍ കൌണ്‍സില്‍ ആഹ്വാനം നല്കിയിരിക്കുന്നത്. ഇന്നും നാളെയും കോടതി നടപടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനും വിട്ടുനില്‍ക്കുന്നുണ്ട്. അഭിഭാഷകര്‍ക്ക് കോടതി വിട്ടുനില്‍ക്കാന്‍ അവകാശമില്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെതിരെ അഡ്വക്കേറ്റ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തിരുന്നെങ്കിലും പൊതുയോഗം ഇതുസംബന്ധിച്ച പ്രമേയം പരിഗണിക്കവേ, പ്രതികൂല നിലപാടെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക