Image

കണ്ണൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവിനെ അറസ്റ്റു ചെയ്തു

Published on 10 July, 2012
 കണ്ണൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവിനെ അറസ്റ്റു ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് സി.പി.എമ്മിലെ പുഷ്പരാജനെ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് അറസ്റ്റു ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെ സ്റ്റേഷനില്‍നിന്ന് ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. സ്വാശ്രയ പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് പുഷ്പരാജന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ട് പോയത്. പുഷ്പരാജിനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തിയ ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക