Image

ഇറ്റലിയിലേക്ക് പോയ 54 ലിബിയന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു

Published on 10 July, 2012
ഇറ്റലിയിലേക്ക് പോയ 54 ലിബിയന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു
ജനീവ: ലിബിയയില്‍നിന്ന് ബോട്ടില്‍ ഇറ്റലിയിലേക്കുപോയ 54 അഭയാര്‍ത്ഥികള്‍ മരിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ഇവര്‍ മരിച്ചതെന്ന് ഐക്യാരാഷ്ട്ര സംഘടനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രക്ഷപെട്ട ഒരാളില്‍നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.

ലിബിയയിലെ ട്രിപ്പോളിയില്‍നിന്ന് ജൂണില്‍ യാത്രതിരിച്ചവരാണ് മരിച്ചത്. ദിവസങ്ങള്‍ക്കകം ഇവര്‍ ഇറ്റലി തീരത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥമൂലം കടലിലേക്ക് മടങ്ങി. പിന്നാലെ ഇവരുടെ ബോട്ട് കേടായി. തുടര്‍ന്ന് 15 ദിവസം ബോട്ടില്‍ത്തന്നെ എല്ലാവരും കഴിഞ്ഞു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ബോട്ടില്‍ കരുതിയിരുന്നില്ല. ടുണീഷ്യ തീരത്തുനിന്ന് മത്സ്യത്തൊഴിലാളികളാണ് ഒരാളെ രക്ഷപെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക