Image

ഉപരാഷ്ട്രപതി: തൃണമൂല്‍ പിന്തുണ ഗോപാല്‍കൃഷ്ണ ഗാന്ധിക്കെന്ന് സൂചന

Published on 11 July, 2012
ഉപരാഷ്ട്രപതി: തൃണമൂല്‍ പിന്തുണ ഗോപാല്‍കൃഷ്ണ ഗാന്ധിക്കെന്ന് സൂചന
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ ഗവര്‍ണറും മഹാത്മാ ഗാന്ധിയുടെ പൌത്രനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയെ പിന്തുണച്ചേക്കുമെന്ന് സൂചന. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ ഹമീദ് അന്‍സാരിയെ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തൃണമൂല്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നു തൃണമൂല്‍ വിട്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ലോക്പാല്‍ വിഷയത്തില്‍ രാജ്യസഭയില്‍ അന്‍സാരി സ്വീകരിച്ച നിലപാടുകളാണ് തൃണമൂലിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഗോപാല്‍ കൃഷ്ണഗാന്ധിയെയോ മുന്‍ എംപി കൃഷ്ണ ബോസിനെയോ ഉപരാഷ്ട്രപതിയാക്കണമെന്നാണ് പാര്‍ട്ടി നിലാപെടന്ന് തൃണമൂലിനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക