Image

ആട് ആന്റണിക്കായി തമിഴ്നാട്ടില്‍ തെരച്ചില്‍ ശക്തമാക്കി

Published on 11 July, 2012
ആട് ആന്റണിക്കായി തമിഴ്നാട്ടില്‍ തെരച്ചില്‍ ശക്തമാക്കി
കൊല്ലം: പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ കണ്െടത്തുന്നതിനായി തമഴ്നാട്ടില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കൊല്ലത്തുനിന്നെത്തിയ പോലീസ് സംഘം ഇന്നലെ തെരച്ചില്‍ നടത്തിയത്. രണ്ട് സംഘങ്ങളാണ് ഇവിടെ പരിശോധനകള്‍ നടത്തിയത്. അതേസമയം മറ്റൊരുസംഘം ആന്ധ്രയിലെ തിരുപ്പതി മേഖലയിലും തെരച്ചില്‍ നടത്തി. വിജയവാഡ പ്രദേശത്തും കഴിഞ്ഞദിവസം ഈ സംഘം പരിശോധന നടത്തിയിരുന്നു. ഇയാള്‍ ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തതും ഒറ്റയ്ക്ക് സഞ്ചരിക്കുന്നതുമാണ് പിന്തുടര്‍ന്ന് കണ്ടെത്താന്‍ കഴിയാത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വേഷംമാറി സഞ്ചരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. തിരക്കേറിയ നഗരങ്ങളില്‍ ഇത്തരക്കാരെ കണ്ടെത്തുക ദുഷ്കരമാണെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലത്ത് യോഗം ചേര്‍ന്ന് അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി വീണ്ടും വിലയിരുത്തി. അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ ഇയാളെ എത്രയും വേഗം പിടികൂടുന്നതിന് ചില പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ തയാറാക്കി. എന്നാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോലീസ് ചെന്നൈയിലും ആന്ധ്രയിലും നടത്തുന്ന നീക്കങ്ങള്‍ ആട് ആന്റണി മാധ്യമങ്ങള്‍ വഴി അറിയുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക