Image

ടി.പി വധം: സിപിഎം നേതാക്കളുടെ റിമാന്‍ഡ് കാലാവധി നീട്ടി

Published on 11 July, 2012
ടി.പി വധം: സിപിഎം നേതാക്കളുടെ റിമാന്‍ഡ് കാലാവധി നീട്ടി
വടകര: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന സിപിഎം നേതാക്കളുടെ കസ്റഡി കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി. കെ.കെ കൃഷ്ണന്‍, സി.എച്ച് അശോകന്‍, എടയങ്കണ്ടി രവീന്ദ്രന്‍, ലംബു പ്രദീപന്‍ എന്നിവരുടെ കസ്റഡി കാലാവധിയാണ് 14 ദിവസത്തേക്ക് നീട്ടിയത്. കസ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേസമയം, കസ്റഡി കാലാവധി തീര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്റെ റിമാന്‍ഡ് കോടതി രണ്ടു ദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക