Image

സിതാര്‍ഗഞ്ജ് ഉപതെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് ജയം

Published on 11 July, 2012
സിതാര്‍ഗഞ്ജ് ഉപതെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് ജയം
ഡെറാഡൂണ്‍: സിതാര്‍ഗഞ്ജ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയ്ക്ക് വിജയം. എതിര്‍ സ്ഥാനാര്‍ഥിയായ ബിജെപിയുടെ പ്രകാശ് പന്ഥിനെ 39,954 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മറികടന്നാണ് വിജയ് ബഹുഗുണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബഹുഗുണയ്ക്ക് മത്സരിക്കാനായി ബിജെപി എംഎല്‍എ കിരണ്‍ മണ്ഡല്‍ രാജിവെച്ച സീറ്റിലാണ് ബഹുഗുണ ജയിച്ചതെന്നതും ശ്രദ്ധേയമായി. ഈ മാസം എട്ടിനാണ് സീതാര്‍ഗഞ്ജ് മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിക്ക് കേവലഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്നാണ് ലോക്സഭാംഗമായിരുന്ന വിജയ് ബഹുഗുണ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക