Image

പൊലീസ് സി.പി.എം എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നു: എളമരം കരീം

Published on 11 July, 2012
പൊലീസ് സി.പി.എം എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നു: എളമരം കരീം
തിരുവനന്തപുരം: റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സി.പി.എം എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി എളമരം കരീം ആരോപിച്ചു. തന്റേതുള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയതായി കരീം നിയമസഭയില്‍ പറഞ്ഞു. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെയാണ് കരീം ആരോപണം ഉന്നയിച്ചത്.

അതേസമയം, ഫോണ്‍ ചോര്‍ത്താന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി. പരാതി നല്‍കിയാല്‍ ആരോപണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക