Image

ഉപരാഷ്‌ട്രപതി: മഹാത്മാ ഗാന്ധിയുടെ പൗത്രനെ തൃണമൂല്‍ പിന്തുണയ്‌ക്കും

Published on 11 July, 2012
ഉപരാഷ്‌ട്രപതി: മഹാത്മാ ഗാന്ധിയുടെ പൗത്രനെ തൃണമൂല്‍ പിന്തുണയ്‌ക്കും
ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറും മഹാത്മാ ഗാന്ധിയുടെ പൗത്രനുമായ ഗോപാല്‍കൃഷ്‌ണ ഗാന്ധിയെ തൃണമൂല്‍ കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കാന്‍ ധാരണയായി. ഹമീദ്‌ അന്‍സാരിയെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌.

ലോക്‌പാല്‍ വിഷയത്തില്‍ രാജ്യസഭയില്‍ ഹമീദ്‌ അന്‍സാരി സ്വീകരിച്ച നിലപാടുകളാണ്‌ തൃണമൂലിന്റെ തീരുമാനത്തിനു പിന്നിലെന്നാണ്‌ റിപ്പോര്‍ട്ട്‌. ഗോപാല്‍ കൃഷ്‌ണഗാന്ധിയെയോ മുന്‍ എംപി കൃഷ്‌ണ ബോസിനെയോ ഉപരാഷ്‌ട്രപതിയാക്കണമെന്നാണ്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാടെന്നാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക