കുഞ്ഞനന്തന് ഒളിവില്‍ പോകാന്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു
Published on 11 July, 2012
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ സിപിഎം പാനൂര്‍ ഏരിയാ
കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തന് ഒളിവില്‍ പോകാന്‍ ഉപയോഗിച്ച വാഹനം പോലീസ്
പിടിച്ചെടുത്തു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ്
പിടിച്ചെടുത്തിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്.
വാഹനത്തില്‍ ബാംഗളൂരില്‍ എത്തിയതിന് ശേഷം
കുഞ്ഞനന്തന് നിരവധി സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. തുടര്‍ന്ന്
ആരോഗ്യകാരണങ്ങളാല്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല