Image

പി.സി ജോര്‍ജ്‌ പറഞ്ഞത്‌ സ്വന്തം അഭിപ്രായം: ആന്റണി രാജു

Published on 11 July, 2012
പി.സി ജോര്‍ജ്‌ പറഞ്ഞത്‌ സ്വന്തം അഭിപ്രായം: ആന്റണി രാജു
തിരുവനന്തപുരം: നെല്ലിയാമ്പതി തോട്ടം പ്രശ്‌നത്തില്‍ പി.സി. ജോര്‍ജ്‌ പറഞ്ഞതു സ്വന്തം അഭിപ്രായമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ ആന്റണി രാജു വെളിപ്പെടുത്തി. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടതു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയാണ്‌. ജോര്‍ജ്‌ പറയുന്നതു പലതും സ്വന്തം അഭിപ്രായം മാത്രമെന്ന്‌ മാണി മുന്‍പു വ്യക്‌തമാക്കിയിട്ടുണ്ടെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടില്ല. ഒരു മന്ത്രിക്കെതിരെ ചീഫ്‌ വിപ്പ്‌ പ്രതികരിച്ചതു ശരിയായില്ലെന്നും ആന്റണി രാജു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക