ഹൈദരാബാദ്: തെലുങ്കില്‍നിന്നും മലയാളമടക്കമുള്ള അന്യഭാഷകളിലെ 1200
സ്ക്രീനുകളിലേക്കു പറന്നിറങ്ങിയ ഈച്ച ആദ്യ മൂന്നുദിവസം കൊണ്ട് വാരിയത് 46.2
കോടി രൂപ. മലയാളത്തില്‍ മൊഴിമാറ്റി ഇറങ്ങിയ ഈച്ച് തെലുങ്കില്‍ ഈഗയെന്നും
തമിഴില്‍ നാന്‍ ഈ യെന്നപേരിലുമാണ് മൂളിപ്പറക്കുന്നത്. ഡബ്ബിംഗ് ജോലികള്‍
തീര്‍ന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഈച്ച ഹിന്ദി മൂളാന്‍ തുടങ്ങും.
അമേരിക്കയിലും യൂറോപ്പിലുമായി 100 പ്രിന്റുമായെത്തി ആദ്യ മൂന്നു ദിവസം
കൊണ്ട് 13.2 കോടിയും കൊണ്ടാണ് ഈച്ച പാറിയത്. ഈച്ചയുടെ തെലുങ്ക് പതിപ്പ് 34
കോടിക്കും തമിഴ് പതിപ്പ് 5 കോടിക്കും വിതരണത്തിനേറ്റെടുത്തപ്പോള്‍, 3.35
കോടിക്ക് സാറ്റലൈറ്റ് അവകാശവും ഇതിനകം വിറ്റുപോയി. തിരക്കഥയും സംവിധാനവും
നിര്‍വഹിച്ച എസ്.എസ്. രാജമൌലിക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്ന ഈച്ച 100
കോടി ക്ളബില്‍ കയറുന്ന ആദ്യ തെലുങ്കുപടമായിരിക്കമെന്ന് രാംഗോപാല്‍ വര്‍മ്മ
ട്വീറ്റ് ചെയ്തത് വെറുതെയല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ...