Image

സിക്ക് കൂട്ടക്കൊല: സജ്ജന്‍കുമാറിനെതിരായ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തു

Published on 11 July, 2012
 സിക്ക് കൂട്ടക്കൊല: സജ്ജന്‍കുമാറിനെതിരായ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: സിക്ക് കൂട്ടക്കൊലക്കേസില്‍ സിബിഐ കുറ്റക്കാരനെന്ന് കണ്‌ടെത്തിയ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെതിരായ വിചാരണ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. വിചാരണ സ്റ്റേ ചെയ്യണമെന്ന സജ്ജന്‍കുമാറിന്റെ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത്. സജ്ജന്‍ കുമാര്‍ അടക്കമുള്ളവര്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്നതാണ് കേസ്. ഇതില്‍ സജ്ജന്‍കുമാറിനേയും മറ്റു മൂന്ന് പേരെയും കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക