Image

രാജീവ്ഗാന്ധി ട്രോഫി: ഒരുക്കങ്ങള്‍ ആരംഭിച്ചു

Published on 11 July, 2012
രാജീവ്ഗാന്ധി ട്രോഫി: ഒരുക്കങ്ങള്‍ ആരംഭിച്ചു
മങ്കൊമ്പ്: ഇത്തവണത്തെ രാജീവ്ഗാന്ധി ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി അലക്സ് മാത്യു, എന്‍.സി. സതീശന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്ന തടസങ്ങള്‍ അവസാനിക്കും. ക്ളബിന്റെ ഭരണഘടനയനുസരിച്ച് ഈമാസം നടക്കേണ്ട ജനറല്‍ ബോഡി യോഗവും തെരഞ്ഞെടുപ്പും കൃത്യമായി നടക്കും. ഇത്തവണത്തെ വള്ളംകളിക്കുള്ള സ്പോണ്‍സറെയും കണ്െടത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ രക്ഷാധികാരിയും ജനറല്‍സെക്രട്ടറിയുമായിരുന്നു യഥാക്രമം അലക്സ് മാത്യുവും സതീശനും. എന്നാല്‍ രക്ഷാധികാരിയെ സ്ഥാനത്തു നിന്നു നീക്കുകയും സെക്രട്ടറിയെ പുറത്താക്കുകയും ചെയ്തതായി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന്് റേസ് കമ്മിറ്റിയില്‍ രണ്ടു ചേരികള്‍ രൂപപ്പെടുത്തുകയും ഇരുവിഭാഗങ്ങളും സമാന്തര കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു. നിലവിലെ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വള്ളംകളിയോടനുബന്ധിച്ച് വിളംബരഘോഷയാത്ര നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരുവിഭാഗങ്ങളെയും അനുരഞ്ജിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയുടെ തലേന്ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പു നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നിര്‍ദേശം ഇരുകൂട്ടരും അംഗീകരിച്ചിരുന്നു. എന്നാല്‍ ഘോഷയാത്ര മാറ്റിവയ്ക്കണമെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശത്തെ അംഗീകരിക്കാന്‍ പ്രസിഡന്റിനെ അനുകൂലിക്കുന്ന പക്ഷം തയാറാകാതെ യോഗം ബഹിഷ്കരിച്ചു. പിറ്റേന്ന് സംഘര്‍ഷസാധ്യത കണക്കിലെടുത്ത്് ഘോഷയാത്രയും സമ്മേളനവും നടത്തുന്നതിന് ആര്‍ഡിഒയുടെ നിരോധന ഉത്തരവുമുണ്ടായി. എന്നാല്‍ ഘോഷയാത്ര നടത്തിയെന്ന ഔദ്യോഗികവിഭാഗത്തിന്റെ പ്രഖ്യാപനം മാധ്യമങ്ങളില്‍ വന്നതോടെ കേസ് കോടതിയുടെ പരിഗണനയിലാണിപ്പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക