Image

കേരളത്തില്‍ നടക്കുന്നത് കേസെടുപ്പിക്കലുകള്‍ മാത്രം: പന്ന്യന്‍ രവീന്ദ്രന്‍

Published on 11 July, 2012
കേരളത്തില്‍ നടക്കുന്നത് കേസെടുപ്പിക്കലുകള്‍ മാത്രം: പന്ന്യന്‍ രവീന്ദ്രന്‍
അടൂര്‍: കേരളത്തില്‍ ഭരണമില്ലാത്ത അവസ്ഥയാണെന്നും ആരെങ്കിലും തുമ്മിയാല്‍ കേസെടുപ്പിക്കുക മാത്രമാണ് ഇന്നു നടക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സിപിഐയുടെ നേതൃത്വത്തില്‍ പികെവി, ഇ.കെ.പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാംമന്ത്രി പ്രശ്നത്തില്‍ യുഡിഎഫ് പ്രതിരോധത്തിലായപ്പോഴാണ് മന്ത്രി ഗണേഷ് കുമാറും ബാലകൃഷ്ണപിള്ളയും തമ്മില്‍ കൊമ്പുകോര്‍ത്തത്. അപ്പോഴാണ് വിദ്യാഭ്യാസവകുപ്പില്‍ എല്ലാ പച്ചകുത്തിയതെന്നും പന്ന്യന്‍ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. നെല്ലിയാമ്പതി തോട്ടവുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു പി.സി.ജോര്‍ജും ഗണേഷ് കുമാറും തമ്മിലുള്ള തര്‍ക്കം ജനങ്ങളെ വിഡ്ഢികളാക്കുന്നതിനാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മുണ്ടപ്പള്ളി തോമസ് അധ്യക്ഷത വഹിച്ചു. പി.പ്രസാദ്, എ.പി.ജയന്‍, ചെങ്ങറ സുരേന്ദ്രന്‍, ഡി.സജി, ജി.രാധാകൃഷ്ണന്‍, അരുണ്‍ കെ.മണ്ണടി, ഏഴംകുളം നൌഷാദ്, ജി.കുട്ടപ്പന്‍, കുറുമ്പകര രാമകൃഷ്ണന്‍, അഡ്വ.ആര്‍.ജയന്‍, അടൂര്‍ സേതു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക