Image

മാനദണ്ഡങ്ങള്‍ പാലിക്കാതെ ടോള്‍ പിരിക്കുന്നതു നിയമലംഘനം: സുധീരന്‍

Published on 11 July, 2012
മാനദണ്ഡങ്ങള്‍ പാലിക്കാതെ ടോള്‍ പിരിക്കുന്നതു നിയമലംഘനം: സുധീരന്‍
പാലിയേക്കര: മാനദണ്ഡങ്ങള്‍ പാലിക്കാതെ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതു നിയമലം ഘനമാണെന്നു കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ടോള്‍ പിരിവിനെതിരെ പാലിയേക്കരയി ല്‍ നടന്നുവരുന്ന ഉപവാസ സമരം 150 ദിവസം പിന്നിടുന്നതിനോടൊനുബന്ധിച്ചു നടത്തിയ കൂട്ട ഉപവാസ യജ്ഞം ഉദ്ഘാടനം ചെയ്ത് പ്രസം ഗിക്കുകയായിരുന്നു സുധീരന്‍. ബിഒടി കമ്പനി പാലിക്കാന്‍ ബാധ്യതയുള്ള ശേഷിക്കുന്ന പന്ത്രണ്ടിന പ്രവൃത്തികള്‍ 120 ദിവ സംകൊണ്ടു പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം ഇതുവരേയും ടോള്‍ പിരിവുനടത്തുന്ന കമ്പനി പാലിച്ചില്ല. അതിനാല്‍ത്തന്നെ ഈ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ദേശീയപാത അതോറിറ്റി ഇതിനുപകരം മണ്ണു ത്തി വടക്കുഞ്ചേരി ദേശീയ പാതയുടെ വികസന പ്രവൃത്തികള്‍കൂടി ഈ കമ്പനിയെ ഏല്‍പ്പി ക്കുകയായിരുന്നു. മുഖ്യമന്ത്രി അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുക യും ബി.ഒ.ടി. കമ്പ നിയുടെ ചതിക്കുഴിയില്‍ നിന്നും രക്ഷപ്പെടണ മെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിയുടെ തെറ്റായ സമീപ നങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാരുകളെ യാണു ഇന്നു കാണുന്നത്. ബിഒടി വല്‍ക്കരണം നടപ്പിലാക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസനത്തിനു പണം ചിലവഴിക്കി ല്ലെന്നു ഭീഷണിപ്പെടുത്തിയാണു സംസ്ഥാന ങ്ങളെക്കൊണ്ട് ബിഒടി കരാറുകളില്‍ ഒപ്പിടുവിപ്പി ച്ചതെന്ന് സുധീരന്‍ പറഞ്ഞു. ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍ സി.ആര്‍. നീലകണ്ഠന്‍, കണ്‍വീനര്‍ ഹാഷിം ചേ ന്ദംപിള്ളി, സംയുക്ത സമരസമിതി നേതാ ക്കളായ സി.ജെ. ജനാര്‍ദ്ദനന്‍, പി.ജെ. മോണ്‍സി, മനു ഷ്യാവകാശ സംരക്ഷണസമിതി ചെയര്‍മാന്‍ ജോയ് കൈതാരത്ത്, പ്രമുഖ പാരി സ്ഥിതിക പ്ര വര്‍ത്തക പ്രഫ. കുസുമം ജോസഫ്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗ ങ്ങളായ ഇ. രഘുനന്ദനന്‍, പി.എസ്. ശ്രീരാമന്‍, എസ്എന്‍ ഡിപി യോഗം പുതുക്കാട് യൂണി യന്‍ സെക്രട്ടറി ടി.കെ. രവീന്ദ്രന്‍, എം.ആര്‍. മുരളി, സരേഷ് ഒഞ്ചി യം, സിപിഐ എംഎല്‍ റെഡ് ഫ്ളാഗ് ഏരിയ സെക്രട്ടറി ഫ്രെഡ്ഡി കെ. താഴത്ത്, സിപിഐ എംഎല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാജേഷ് അപ്പാട്ട്, ദേശീയപാത കുടിയിറക്കു വിരുദ്ധ സമിതി കണ്‍വീനര്‍ വി.എല്‍. സന്തോഷ്, പോരാട്ടം നേതാവ് സി.എ. അജിതന്‍, മിര്‍ഷാദ് റഹ്മാന്‍, എന്‍.ഡി. വേണു, പി.ജി. മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടോള്‍ പ്ളാസായില്‍ ഉപവാസം നടത്താന്‍ പ്ര കടനമായി എത്തിയ പ്രവര്‍ത്തകരെ ടോള്‍ പ്ളാ സയ്ക്കു മുന്‍പായി പോലീസ് തടഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക