Image

പാക് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു

Published on 11 July, 2012
പാക് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ സ്കര്‍ദുവിനു സമീപം സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടം. സ്കര്‍ദുവിലെ വിമാനത്താവളത്തിനു സമീപമാണ് പാക് സൈനിക ഹെലിക്കോപ്റ്ററായ എംഐ-17 തകര്‍ന്നുവീണത്. അപകടത്തില്‍ ഹെലിക്കോപ്റ്ററിന്റെ രണ്ടു പൈലറ്റുമാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചതായി സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ഗയാരിയില്‍ നിന്നു സ്കര്‍ദുവിലേയ്ക്കു വരികയായിരുന്നു ഹെലിക്കോപ്റ്റര്‍. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവത്തേക്കുറിച്ച് അന്വേഷണത്തിനു സൈനിക നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക