Image

കര്‍ണാടക: ഷെട്ടാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Published on 11 July, 2012
കര്‍ണാടക: ഷെട്ടാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബാംഗളൂര്‍: കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡി.വി. സദാനന്ദ ഗൌഡ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന് ഇന്നലെ രാജിക്കത്ത് കൈമാറിയതോടെയാണ് ഷെട്ടാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ജഗദീഷ് ഷെട്ടാറിനെ നേതാവായി ചൊവ്വാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷിയോഗം തെരഞ്ഞെടുത്തിരുന്നു. 2008ല്‍ കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു ഷെട്ടാര്‍. ഇതിനിടെ, മന്ത്രിസ്ഥാനത്തിനായി ചരടുവലികള്‍ മുറുകി. ഗൌഡയെ അനുകൂലിക്കുന്ന അമ്പതോളം എംഎല്‍എമാര്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. നേതൃമാറ്റമുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഒരുപക്ഷത്തും ചേരാതെനിന്ന ആഭ്യന്തരമന്ത്രി ആര്‍. അശോക് യെദിയൂരപ്പ ക്യാമ്പിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതിനിടെ, ജഗദീഷ് ഷെട്ടാറിനും ഭൂമികുംഭകോണ ആരോപണം നേരിടേണ്ടി വന്നിരിക്കുകയാണ്. ജനതാദള്‍-ബിജെപി കൂട്ടുകക്ഷി ഭരണത്തില്‍ റവന്യു മന്ത്രിയായിരുന്ന ഷെട്ടാര്‍ ബാംഗളൂര്‍ നോര്‍ത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 188 ഏക്കര്‍ സ്വകാര്യഭൂമി അനധികൃതമായി തിരിച്ചു നല്കിയെന്നാരോപിച്ചു ബാംഗളൂരിലെ ജേര്‍ണലിസം വിദ്യാര്‍ഥി എസ്.എം. ചേതനാണു പരാതി നല്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക