Image

തൃശൂരില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

Published on 11 July, 2012
തൃശൂരില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം വാളാഞ്ചേരി സ്വദേശികളായ യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്.

നിയന്ത്രണം വിട്ട ബസ് കാറില്‍ ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ ഷാജഹാന്‍, നൌഷാദ് എന്നിവരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വാളാഞ്ചേരി സ്വദേശികളായ ഇസ്ഹാക്, ഷമീല്‍ എന്നിവരാണ് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക