Image

അസാദിനു വീണ്ടും തിരിച്ചടി; സിറിയന്‍ സ്ഥാനപതി കൂറുമാറി

Published on 11 July, 2012
അസാദിനു വീണ്ടും തിരിച്ചടി; സിറിയന്‍ സ്ഥാനപതി കൂറുമാറി
ബാഗ്ദാദ്: സിറിയയില്‍ പ്രക്ഷോഭകരെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്ന പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനു വീണ്ടും തിരിച്ചടി. അസാദിന്റെ വിശ്വസ്തരില്‍ ഒരാളായ ജനറല്‍ മുനാഫ് ത്ലാസ് കൂറുമാറി രാജ്യം വിട്ടതിനു തൊട്ടുപിന്നാലെ സിറിയയുടെ ഇറാക്കിലെ സ്ഥാനപതി നവാഫ് ഫാര്‍സും അസാദ് ഭരണകൂടത്തെ തള്ളിപ്പറഞ്ഞു. ഇതോടെ സിറിയന്‍ ഭരണകൂടത്തെ തള്ളിപ്പറയുന്ന ആദ്യത്തെ സ്ഥാനപതിയായി ഫാര്‍സ്. അല്‍ ജസീറ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഫാര്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയന്‍ ഭരണകക്ഷിയായ ബാത്ത് പാര്‍ട്ടിയില്‍ നിന്നും ഇറാക്കിലെ സിറിയന്‍ സ്ഥാനപതി സ്ഥാനത്തു നിന്നും രാജിവയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു. തന്റെ പാത പിന്തുടരാന്‍ സിറിയയിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും ജനങ്ങളെയും അദ്ദേഹം ആഹ്വാനം ചെയ്തു. അസാദ് ഭരണകൂടം ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്പിക്കുന്നില്ലെന്നും മൃഗങ്ങളോടെന്നപോലെയാണ് സൈന്യം പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ അദ്ദേഹം വിമതര്‍ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ, സിറിയക്കെതിരെ ശക്തമായ ഉപരോധം പ്രഖ്യാപിക്കണമെന്ന് പാശ്ചാത്യരാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക