Image

കാരായിമാരെ പിണറായി ജയിലിലെത്തി കണ്ടത് ദുരൂഹമെന്ന് ചെന്നിത്തല

Published on 11 July, 2012
കാരായിമാരെ പിണറായി ജയിലിലെത്തി കണ്ടത് ദുരൂഹമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജശനയും കാരായി ചന്ദ്രശേഖരനെയും സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ജയിലില്‍ സന്ദര്‍ശിച്ചത്‌ ദുരൂഹമാണെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി അന്വേഷണം വഴിതെറ്റിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഇന്നലെ വൈകിട്ടാണ്‌ പിണറായി ജയിലില്‍ എത്തി കാരായിമാരെ സന്ദര്‍ശിച്ചത്‌. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കാരായി രാജനെ ഇന്ന്‌ വടകര കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ്‌ സന്ദര്‍ശനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക